
ലോക്പാൽ ഓർമയില്ലേ !! ജോഷി - എസ് എൻ സ്വാമി കൂട്ട് കെട്ടിൽ നിന്ന് മലയാളിക്ക് കിട്ടിയ നല്ല ഒന്നാന്തരം പിരിഞ്ഞ പാൽ. 8 വേഷങ്ങളിൽ നമ്മുടെ ലാലേട്ടൻ ഭാവ പകർച്ച നടത്തി ഞെട്ടിച്ചു കളഞ്ഞ ഒരു ഒന്നൊന്നര പടമായിരുന്നു അത്. അഴിമതിക്കെതിരെ പോരാടാൻ ഫാൻസി ഡ്രസ്സ് ഷോ നടത്തിയ കൂട്ടത്തിൽ ഒരു സർദാർജി ആയും കക്ഷി രംഗത്തെത്തിയിരുന്നു . ആ ചിത്രത്തിൽ പക്ഷേ പേരിനു മാത്രം ആയിരുന്നു സർദാർ വേഷം എങ്കിൽ തന്റെ പുതിയ ചിത്രത്തിലൂടെ ആരാധകരെ ചിരിപ്പിച്ചു കൊല്ലാൻ തന്നെ ആണ് പുള്ളിയുടെ വിചാരം എന്ന് തോന്നുന്നു.
അതേ,വിഎംവിനുവിന്റെ പുതിയ പടത്തിൽ നമ്മുടെ ലാലേട്ടൻ സർദാർജി ആകുന്നു എന്നാണു ഇപ്പൊ കിട്ടിയ വാർത്ത. ഹാപ്പി സിംഗ് എന്നാണു ചിത്രത്തിൽ കഥാപാത്രത്തിന്റെ പേര് എന്നാണു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തിന് പേര് നൽകിയിട്ടില്ല. ഇതൊരു മുഴുനീള കോമഡി ചിത്രമായിരിക്കുമെന്നാണ് സംവിധാ യകന്റെ വാക്കുകൾ . എന്തായാലും കൊള്ളാം,ലോക്പാലിനെക്കാളും കോമഡി ആകാതിരുന്നാൽ മതി ആയിരുന്നു.
ദീപു കരുണാകരൻ ആണ് ചിത്രത്തിന്റെ തിരക്കഥ. രാജുവണ്ണനെ വച്ച് തേജാഭായി ഒരുക്കി ഞങ്ങളെ ഒക്കെ തേജോവധം ചെയ്തത് മറന്നിട്ടില്ല ഭായീ .
0 comments:
Post a Comment