Thursday, 22 September 2011

Prithviraj with Rani Mukharjee in Ayya Hindi Movie from Anuraag Kashyap

Leave a Comment
The latest news about the most popular Actor in Malayalam, Prithviraj is nothing but his entry in to bollywood through Anurag Kashyap's next film titled Ayya. The special thing about this movie is that Rani Mukharjee, the cute and mature actress of the Bollywood will be the heroine of Prithviraj in this movie. Read more to get the news about the first film of Prithiviraj in Hindi with Rani Mukharjee. Prithviraj will play the role of a Tamil painter in this Movie. Rani Mukharjee will appear as a Marathee girl who loved the painter. The script is from Anurag Kashyp while the film will be directed by Sachin Kundalkar who early came with films like Gandha and Restaurant.

മലയാളം കണ്ട ഏറ്റവും നല്ല നടന്‍ ആയ പ്രിത്വിരാജിന്റെ ഹിന്ദി സിനിമാ പ്രവേശന വാര്‍ത്ത കുറച്ചു നാളുകളായി നാം കേട്ട് തുടങ്ങിയിട്ട്. ഇപ്പോള്‍ അതിനു കുറച്ചു കൂടി ചൂട് പിടിച്ചിരിക്കുന്നു. കാരണം എന്താണ് എന്നല്ലേ, പറഞ്ഞു വന്ന സിനിമക്ക് പേരായി. ഹിറ്റായ ഒരു തമിഴ് സിനിമയുടെ പേരാണ് ഹിന്ദിക്കാര്‍ ഈ ചിത്രത്തിന് ഇട്ടിരിക്കുന്നത്. അയ്യാ . തമിഴ് പടം ഏതാണ് എന്ന് മനസ്സിലായില്ലേ ?  എന്തായാലും അതും ഇതും ആയി ഒരു ബന്ധവുമില്ല. പക്ഷെ ചെറിയ ഒരു ബന്ധമുണ്ട് താനും. എന്താണെന്നല്ലേ, പ്രിത്വി ഈ ചിത്രത്തില്‍ ഒരു തമിഴ് പെയിന്റര്‍ ആയി ആണ് അഭിനയിക്കുന്നത്. അയ്യാ എന്ന ഈ ചിത്രം പ്രശസ്തനായ അനുരാഗ് കശ്യപ് ആണ് എഴുതിയിരിക്കുന്നത്. സുന്ദരി ആയ റാണി മുഖര്‍ജീ ആണ് ചിത്രത്തില്‍ രാജു മോന്റെ നായിക. ചിത്രത്തിന്റെ കഥ വല്ലാതെ ആകര്‍ഷിച്ചത് കാരണം ആണ് ഹിന്ദിയില്‍ അഭിനയിക്കുന്നത് എന്നാണു പ്രിത്വിയുടെ ഭാഷ്യം. എന്ത് തന്നെ ആയാലും പ്രിത്വിരാജിന്റെ ഇംഗ്ലീഷ് SMS കള്‍ നിര്‍ത്താന്‍ സമയമായിരിക്കുന്നു. ഇനി കുറച്ചു ഹിന്ദി മെസ്സേജുകള്‍ അയച്ചു തുടങ്ങിക്കോളൂ---ഉപകാരപ്പെടും. 


വാല്‍കഷണം: വൈശാഖ് അടുത്തതായി സംവിധാനം ചെയ്യുന്ന  മല്ലു സിംഗ് എന്ന ചിത്രത്തില്‍ പ്രിത്വിരാജ് പഞ്ചാബ് മലയാളീ ആയി അഭിനയിക്കുന്നു. സുപ്രിയെ, സമ്മതിച്ചു, നീ ആള്‍ ഭയങ്കരി തന്നെ, നിന്റെ കണവനെ എല്ലാ ഭാഷയും പഠിപ്പിക്കാന്‍ ആണ് പ്ലാന്‍ അല്ലെ ? സന്തോഷം, ഇതൊക്കെ കണ്ടു കഴിഞ്ഞു ഞങ്ങള്‍ ഏത് ഭാഷയാണ്‌ പറയുന്നത് എന്ന് വല്ല ഊഹവുമുണ്ടോ ?

കാത്തിരുന്ന പെണ്ണല്ലേ -----
കാലമേറെ ആയില്ലേ---
ഹരി രാമ രാമ കഥ പാടി വന്ന സുപ്രിയെ ---

0 comments:

Post a Comment