സംവിധായകനായ രഞ്ജിത്ത് ശങ്കറിന്‍റെ പാസ്സഞ്ചറിനു ശേഷമുള്ള ചിതം, പ്രിഥ്വിരാജിന്‍റെ 2011 ലെ ആദ്യ ചിത്രം, എല്‍സമ്മക്ക് ശേഷം ആന്‍ അഗസ്റ്റിന്‍റെ രണ്ടാമത്തെ ചിത്രം. പ്രതീക്ഷകള്‍ ഒരു പാടായിരുന്നു അര്‍ജുനന്‍ സാക്ഷി എന്ന പുതിയ പടം കാണാന്‍ പോയപ്പോള്‍. എന്‍റെ ഈ പ്രതീക്ഷകള്‍ എല്ലാം അസ്ഥാനത്തായിരുന്നു എന്ന് ചിത്രം അവസാനിച്ചപ്പോള്‍ മനസ്സിലായി. വളരെ മികച്ച രീതിയില്‍ എടുക്കാമായിരുന്ന ചിത്രത്തെ സംവിധായകന്‍ വലിച്ചു നീട്ടി പരപ്പിച്ചു അരോചകമാക്കിയിരിക്കുന്നു. ഇന്നത്തെ നമ്മുടെ കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന ചില സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങള്‍ ചൂണ്ടി കാണിക്കാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ടെങ്കിലും അത് എത്രത്തോളം ആഴത്തില്‍ പ്രേക്ഷകനിലേക്ക് എത്തി എന്ന് സംശയമാണ്.
ചിത്രത്തിന്‍റെ കഥാസാരം
മാതൃഭൂമിയില്‍ റിപ്പോര്‍ട്ടര്‍ ആയ അഞ്ജലിക്ക് അര്‍ജുനന്‍ എന്ന ആള്‍ എഴുതിയ അഡ്രസ്സ് ഇല്ലാത്ത ഒരു കത്ത് കിട്ടുന്നു. ഒരു വര്‍ഷം മുമ്പ് നടന്ന എറണാകുളം ജില്ലാ കലക്ടര്‍ ആയിരുന്ന ഫിറോസ് മൂപ്പന്റെ കൊലപാതകത്തിന് താന്‍ സാക്ഷിയാണെന്നും സമൂഹത്തിനു മുന്നില്‍ വന്നാല്‍ സംരക്ഷണം ഉണ്ടാകില്ലെന്ന് ഉറപ്പുള്ളത് കൊണ്ടാണ് പുറത്തേക്ക് വരാത്തതെന്നും ആണ് കത്തിലെ ഉള്ളടക്കം. വായനക്കാരുടെ കത്തുകളില്‍ അഞ്ജലി അത് പ്രസിദ്ധീകരിക്കുന്നു . മാധ്യമങ്ങള്‍ എല്ലാം അത് ഏറ്റു പിടിക്കുന്നു. കുറ്റവാളികള്‍ അഞ്ജലിയെ ഭീഷനിപെടുതുകയും അര്‍ജുനനുമായി ഒരു restaurant ല്‍ വരാന്‍ പറയുകയും ചെയ്യുന്നു. ഇതേ സമയം നമ്മുടെ നായകന്‍ ആയ റോയ് മാത്യു എന്ന സാക്ഷാല്‍ പ്രിഥ്വിരാജ് അബന്ധത്തില്‍ അവിടെ എത്തി ചേരുകയും അര്‍ജുനനായി തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു. സംഗതി പിടികിട്ടിയില്ലേ ? ആരാ ഈ അര്‍ജുനന്‍. റോയ് മാത്യു തന്നെ ആണോ ? അല്ലെങ്കില്‍ അയാളെ കൊണ്ട് വരാന്‍ കഴിയുമോ ? ആരാണ് ഫിറോസ് മൂപ്പനെ കൊന്നത്. ഇതൊക്കെ അറിയണമെങ്കില്‍ ( പടം തുടങ്ങുമ്പോള്‍ തന്നെ ഇതൊക്കെ മനസിലാകും ) തിയറ്റര്‍ലേക്ക് വിട്ടോ.
ഇന്നത്തെ കേരളത്തിലെ (പ്രത്യേകിച്ചും കൊച്ചിയിലെ) മുടങ്ങി കിടക്കുന്ന വന്‍ പ്രോജക്ടുകളെ കുറിച്ചും താറുമാറായി കിടക്കുന്ന വാഹന ഗതാഗതത്തെ കുറിച്ചും എല്ലാം സംവിധായകന്‍ നല്ല രീതിയില്‍ തന്നെ വിമര്‍ശിക്കുന്നുണ്ട്. ഇതെല്ലാം പറയാന്‍ പക്ഷെ ഉള്ളത് നമ്മുടെ നായകന്‍ മാത്രം. ഇത്തിരി ഓവര്‍ ആയില്ലേ എന്ന് ഒരു ഡൌട്ട് ഉണ്ട്. വേറൊരു മഹാ സംഭവം ഉള്ളത് ഒരു കാര്‍ ചെസിംഗ് സീന്‍ ആണ്. ഒരു കാറില്‍ നമ്മുടെ നായകനും നായികയും പോകുന്നു. നാല് വണ്ടികള്‍ ഒരുമിച്ചു ഇവരെ ആക്രമിക്കുന്നു. എത്ര ഇടി ഇടിച്ചെന്നു ഒരു കണക്കും ഇല്ല. ഒടുക്കം ഒരു പരിക്ക് പോലും പറ്റാതെ ദെ പോകുന്നു ആ കാറും ഓടിച്ചു , ഇതെന്താ വെള്ളരിക്ക പട്ടണമാണോ? യാഥാര്‍ത്യബോധത്തോടെ ആണ് ചിത്രം എടുക്കാന്‍ ശ്രമിച്ചതെങ്കില്‍ ഈ സീന്‍ ഇങ്ങനെ ആകുമായിരുന്നില്ല കാര്യം ഇതൊക്കെ ആണെങ്കിലും അജയന്‍ ഇതെല്ലം നല്ല മനോഹരമായി തന്നെ ക്യാമറയില്‍ എടുത്തിട്ടുണ്ട്.
നായകനായ പ്രിഥ്വിരാജ് നിരാശപെടുത്തിയില്ല. ഇത് പുള്ളിക്ക് ചേര്‍ന്ന റോള്‍ തന്നെ. ഇന്നത്തെ യുവത്വത്തിന്‍റെ പ്രതീകത്തിനു അനുയോജ്യമായ ഒരാള്‍. പുള്ളി പറയുന്ന വാക്കുകള്‍ ഒക്കെ ഇത്തിരി കത്തി ആണേ.എല്‍സമ്മ നല്ല ചുരിദാറും മുക്കുത്തിയും ഒക്കെ ഇട്ടു വന്നപ്പോള്‍ ആള്‍ അങ്ങ് മാറി പോയി. കുഴപ്പമില്ല.നായകന്‍റെ വാലായി എപ്പോളും ഉണ്ട്. ഇവര്‍ തമ്മില്‍ പ്രേമം ഒന്നും ഇല്ല ട്ടോ. ഭാഗ്യം ഒരു പാട്ട് ഒഴിവായി കിട്ടി. ബിജിപാല്‍ ഈണം പകര്‍ന്ന ഗാനങ്ങളില്‍ ഒരെണ്ണം മികച്ചു നില്‍ക്കുന്നു. പശ്ചാത്തല സംഗീതം കൊള്ളാം. ചിത്രം ആകെ 2 മണിക്കൂറെ ഉള്ളു എങ്കിലും അതിനു മുമ്പേ തന്നെ നമുക്ക് ബോര്‍ അടിച്ചു തുടങ്ങും. ക്ലൈമാക്സ് ലെ ഇടി കണ്ടാല്‍ സത്യത്തില്‍ ചിരി വരും. പാവം വില്ലന്‍മാര്‍. നായകന്‍റെ കൈയില്‍ നിന്നും അധികം ഇടി ഒന്നും വാങ്ങാതെ തന്നെ എല്ലാം ഓക്കേ ആക്കി അവസാനിപ്പിച്ചു.
പടം അവസാനിച്ചപ്പോളും എനിക്ക് ഒരു കാര്യം മനസ്സിലായില്ല. ആരാ ഈ അര്‍ജുനന്‍. ചിത്രത്തിന്റെ നിര്‍മാതാവ് ആണോ ഇനി. രക്തസാക്ഷി ആകേണ്ടത് പുള്ളി അല്ലെ? ചിത്രം കണ്ടു പുറത്തേക്കിറങ്ങി റോഡില്‍ എത്തിയപ്പോള്‍ പ്രിഥ്വി പറഞ്ഞത് എത്ര സത്യം എന്ന് ഓര്‍ത്തു പോയി. ഒരാള്‍ വിചാരിച്ചാല്‍ നമ്മുടെ നാട് നന്നാകുമോ. നിങ്ങളില്‍ ഒരു അര്‍ജുനന്‍ ഉണ്ടോ ? അതോ നിങ്ങളാണോ ആ അര്‍ജുനന്‍ ?