Read the review of Mohanlal's new Malayalam Movie Sneha Veedu directed by Sathyan Anthikkad, the director who knows the likes of Family Audience. The film is definitely a good one with enough dose of humor and sentiments, but at the same time, could have been better especially in climax portions. Here MollywoodBeatz gives you the review of Sneha Veed in Malayalam. Read the review before watching the movie and share your views about the movie.
സത്യന്‍ അന്തിക്കാടിന്റെ പുതിയ ഒരു ചിത്രം ഇറങ്ങുമ്പോള്‍ പ്രേക്ഷകരായ നമ്മള്‍ക്ക് കുറെയേറെ മുന്‍ ധാരണകളും പ്രതീക്ഷകളും ഉണ്ടാകുക സ്വാഭാവികം മാത്രമാണ്. മല പോലെ കൊട്ടി ഘോഷിച്ചു വരുന്ന പല ചിത്രങ്ങളും ഒരു വകക്ക് കൊള്ളാതെ നമ്മുടെ കാശ് നഷ്ടം വരുത്തുമ്പോള്‍ പ്രേക്ഷകരായ നമ്മള്‍ സത്യനെ പോലെ ഉള്ള സംവിധായകനില്‍ കുറച്ചെങ്കിലും പ്രതീക്ഷ അര്‍പ്പിക്കുന്നതില്‍ തെറ്റ് പറയാന്‍ ആവില്ല. സത്യന്റെ പല ചിത്രങ്ങളിലും ഒരേ മട്ടിലുള്ള കഥാ സന്ദര്‍ഭങ്ങളും കഥാ പാത്രങ്ങളും ആണെങ്കിലും കൂടി ആ ചിത്രം പ്രേക്ഷകര്‍ ഇഷ്ടപ്പെടുകയും വിജയിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ എന്താണ് ആ ചിത്രങ്ങളില്‍ ഇത്രയേറെ പുതുമ ? ഉത്തരം സിമ്പിള്‍, ഒരു പുതുമയും ഇല്ല, എന്നാല്‍ ഉള്ളതോ നമ്മുടെ നാടിന്‍റെ, മണ്ണിന്‍റെ പഴമയും, നമുക്ക് ചുറ്റുമുള്ള നല്ലവരായ ചില മനുഷ്യരുടെ ജീവിത മുഹൂര്‍ത്തങ്ങള്‍ കാണിച്ചു തരുവാന്‍ ഉള്ള സംവിധായകന്റെ നല്ല ഒന്നാന്തരം കഴിവും. ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള ഗ്രാമവും കഥാപാത്രങ്ങളും ഒക്കെ വെറും ഒരു സാങ്കല്‍പ്പികം മാത്രമായിരിക്കും എന്നതില്‍ സംശയമില്ല. എങ്കിലും നമ്മുടെ മനസ്സില്‍ അവരൊക്കെ ഇപ്പോഴും ഉണ്ടാകും. അത് കൊണ്ട് തന്നെ ആണല്ലോ... വിജയനും ദാസനും, ബാല ഗോപാലനും ഒന്നും ഇപ്പോളും നമ്മളെ വിട്ടു പോകാത്തത്. ഇവിടെ പറഞ്ഞു വന്നത് സ്നേഹ വീട് എന്നാ ചിത്രത്തിന്റെ സംവിധായകനായ ശ്രീമാന്‍ സത്യന്‍ അന്തിക്കാടിനെ കുറിച്ചാണ്.
ഈ പടത്തിന്റെ കഥ എന്താ എന്ന് ചോദിച്ചാല്‍, ഒറ്റ വാചകത്തില്‍ പറയാനേ ഉള്ളു , പക്ഷെ സംവിധായകന്‍ തന്റെ അഭിനേതാക്കളുടെ സഹായത്തോടെ അത് എങ്ങനെ ഒരു നല്ല ചിത്രം ആക്കി മാറ്റി എന്ന് പറയാന്‍ ആണ് ഈ ചെറിയ നിരൂപണം. ഒരു ചെറിയ one liner വച്ച് തരക്കേടില്ലാത്ത ഒരു ചിത്രം പ്രേക്ഷകന് സമ്മാനിച്ച തിരക്കഥാകൃത്തായ സംവിധായകന് നൂറില്‍ നൂറു മാര്‍ക്കും കൊടുക്കാമെങ്കിലും ചില പോരായ്മകള്‍ അതിനു സമ്മതിക്കുന്നില്ല. എങ്കിലും രസകരമായ ആദ്യ പകുതിയും അവസാന 30 മിനിറ്റ് വരെ കൊള്ളാവുന്ന രണ്ടാം പകുതിയും ചിത്രത്തിനുണ്ട്. ലാസ്റ്റ് ഭാഗങ്ങളില്‍ സത്യന്റെ സ്ഥിരം പാറ്റെനില്‍ ഉള്ള ഫ്ലാഷ് ബാക്കും പെട്ടെന്നുള്ള ക്ല്യ്മാക്സും പ്രതീക്ഷിച്ചത് പോലെ തന്നെ നടന്നു. എല്ലാം ശുഭം. പ്രേക്ഷകന് സ്വന്തമായത് കുറച്ചു നര്‍മ മുഹൂര്‍ത്തങ്ങളും നല്ലൊരു ചിത്രം കണ്ട സംതൃപ്തിയും.
മോഹന്‍ലാല്‍-സത്യന്‍ കൂട്ടുകെട്ട് മലയാള സിനിമക്ക് ഒരു പാട് നല്ല ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. അവസാനമായി ഇവരുടെ രസതന്ത്രം ആയിരുന്നു പുറത്തു വന്നത്. ലാലിന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഉള്ള ആ ചിത്രം വിജയ ചിത്രങ്ങളുടെ കൂട്ടത്തില്‍ സ്ഥാനം പിടിച്ചിരുന്നു. സ്നേഹ വീടിന്റെ കാര്യത്തിലും നിസംശയം പറയട്ടെ, നിങ്ങള്‍ക്ക് കാണാന്‍ കഴിയുക ആ പഴയ ലാലേട്ടനെ തന്നെ ആയിരിക്കും. ശരീര ഭാഷയില്‍ അല്ല, അഭിനയത്തില്‍. കോമഡി timing ഉം sentiments portions ഉം നല്ല വിധത്തില്‍ തന്നെ പുള്ളി കൈകാര്യം ചെയ്തു. മനസ്സിനക്കരെക്ക് ശേഷം ഷീല സത്യന്റെ കൂടെ അമ്മ വേഷത്തില്‍ ഒരിക്കല്‍ കൂടി. പക്ഷെ ഇത്തവണ അത്രക്ക് അങ്ങോട്ട് വന്നില്ലെങ്കിലും കുഴപ്പമില്ലാതെ ചെയ്തു. ലാല്‍- ഷീല കെമിസ്ട്രി നന്നായിരുന്നു. രാഹുല്‍ പിള്ളൈ എന്ന ഒരു പുതിയ അഭിനേതാവിനെ കൂടെ മലയാളത്തിനു സംവിധായകന്‍ തന്നു. തുടക്കക്കാരന്റെ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ തന്റെ വേഷം നന്നായി ചെയ്യാന്‍ ഈ മിടുക്കന് കഴിഞ്ഞിരിക്കുന്നു.
നായികക്ക് പേരിനു പോലും വിലയില്ലാത്ത ഇന്നത്തെ മലയാള സിനിമയില്‍ നിന്നും എന്നും വ്യത്യസ്തങ്ങള്‍ ആയിരുന്നു സത്യന്‍ ചിത്രങ്ങളിലെ നായികമാര്‍. എന്തെങ്കിലും അവര്‍ക്ക് ചെയ്യാന്‍ ഉണ്ടാകും. സ്നേഹ വീട് ഇതിനു ഒരു അപവാദം ആണ്. പദ്മപ്രിയ എന്ന കഴിവ് തെളിയിച്ച അഭിനേത്രിക്ക് ചെയ്യാന്‍ കാര്യമായി ഒന്നും ചിത്രത്തില്‍ ഇല്ല.ഇതില്‍ നായകന് ഈ നായികയോട് പ്രേമം ഇല്ല, തിരിച്ചു ഇങ്ങോട്ട ഉണ്ടോ എന്ന് പറയാന്‍ വയ്യാത്ത വിധത്തില്‍ ആണ് സംഗതികളുടെ കിടപ്പ്. സത്യന്റെ സ്ഥിരം അഭിനേതാക്കളുടെ നിര ഈ ചിത്രത്തിലും ഉണ്ട്. എല്ലാവര്ക്കും ചെയ്യാനായി മനോഹരങ്ങളായ ചില സീനുകളും ഉണ്ട്. ബിജു മേനോന്‍ ആദ്യമായി സത്യന്‍ ചിത്രത്തില്‍ സ്നേഹ വീടില്‍ ഉണ്ട്. പുള്ളിക്ക് ചെറിയ റോള്‍ ആണെങ്കിലും ചില നമ്പറുകള്‍ നന്നായിരുന്നു. സുരാജിന്റെ ചീഞ്ഞു നാറിയ ഹാസ്യ രംഗങ്ങള്‍ കണ്ടു ഹു ഹു ഹാ എന്ന് ചിരിച്ചു തള്ളുന്ന മലയാളികള്‍ ഈ ചിത്രത്തിലെ ചെറിയ ചെറിയ കോമഡികള്‍ കണ്ടു ചിരിചില്ലെന്നും വരാം.
ഇളയരാജ സത്യന്റെ സ്ഥിരം കക്ഷി തന്നെ. പാട്ടെങ്കില്‍ സത്യന് പുള്ളി കഴിഞ്ഞേ ആരും ഉള്ളു. പക്ഷെ ഒരേ തരത്തിലുള്ള ഗാനങ്ങള്‍ കേട്ടാല്‍ ആര്‍ക്കാണ് വിരസത തോന്നാത്തത്. പശ്ചാത്തലത്തില്‍ ഉള്ള സംഗീതവും എവിടെ ഒക്കെയോ കേട്ട് മറന്ന പോലെ ഉണ്ട്.എന്നാലും ഗാനങ്ങള്‍ എല്ലാം ചിത്രത്തില്‍ അതിന്റേതായ ഭാഗങ്ങളില്‍ നന്നായി തന്നെ സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നു. ഇതിന്റെ ഒരു ക്രെഡിറ്റ് ക്യാമറാ മാന്‍ ആയ വേണുവിനു ഉള്ളത് ആണ്. പാലക്കാടിന്റെ വശ്യ മനോഹരമായ പ്രകൃതി കണ്‍ കുളിര്‍ക്കെ ചിത്രത്തില്‍ കാണാം എന്ന് പറയുന്നില്ല, പക്ഷെ നന്നായിട്ടുണ്ട്.
മൊത്തത്തില്‍ കുടുമ്പ സമേതം കാണാന്‍ പറ്റുന്ന ഒരു കൊച്ചു ചിത്രം. എന്ത് കൊണ്ടും വിജയിക്കാന്‍ അര്‍ഹതയുള്ള ഒരു ചിത്രം.ഈ സ്നേഹ വീട് ഇനി നിങ്ങള്‍ക്ക് സ്വന്തം.
Rating: 3/5
വാല്‍ കഷണം : തേന്‍ കുടിക്കുന്നു, പറക്കുന്നു, പരാഗണം.
ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍ താഴെ കൊടുക്കുന്നു, താല്പര്യമുള്ളവര്‍ക്ക് കാണാം:
ആവണി തുമ്പീ താമര തുമ്പീ shreya Goshal
അമൃതമായ് അഭയമായ്: Hariharan
ആവണി തുമ്പീ താമര തുമ്പീ shreya Goshal
അമൃതമായ് അഭയമായ്: Hariharan
0 comments:
Post a Comment