Thursday, 22 August 2013

Kalimannu Review - Blessy's best ?

Leave a Comment

Watched much hyped and controversial movie Kalimannu. The movie Started as a below average flick with 3 item dances within the first 30 minutes and a little cliched scenes. Towards the interval, all the character are introduced and the story developed in the second half which is much better than the first half, but again could have been better. 


As a movie, this time Blessy failed to deliver a good one compared to his previous outings. Don't know why, I expected much more from him and felt like that he could make it far far better than the present form. What I felt is that the director tried to deliver so many messages in the second half .The movie carries so many things we should aware about like organ donation, pregnancy, IVF etc. Somewhat, Blessy succeeded in delivering these messages. There is no need for more controversies about the delivery of the leading actress because no such scenes, only facial expressions of Swetha and a small scene of the new born baby.  Except the 2 item songs which are not recommended for children, you can watch this film with your family. 

Swetha acted well and her courage should be appreciated. Biju Menon supported well. Suhasini, Valsala Menon also did their part well. Guest appearance of Priyadarshan received good applause, the other guest appearances are OK. Cinematography by Satheesh Kurup gave the film a good support in the second half. Songs from ONV-Jayacandran team are also good. The item songs in the movie came in the first 30 minutes and not recommended for children. But Swetha performed very well in these item numbers. BGM is OK with the mood of the film.

Climax is not up to the mark,could have been ended in a better way. The movie carries a good message about the motherhood and why we should respect our mother and protect her in old age. Not only our beloved mother, we should respect all women in our society.

The movie is surely appreciated for the attempt. Hats off to Blessy and Sweta Menon. There is a chance for more controversies for the main subject in the movie rather than the delivery scene of Swetha.

Verdict: 2.5/5




Read More...

Wednesday, 19 June 2013

Mohanlal as Happy Singh in V.M. Vinu's Next

Leave a Comment

ലോക്പാൽ  ഓർമയില്ലേ !! ജോഷി - എസ് എൻ സ്വാമി  കൂട്ട് കെട്ടിൽ നിന്ന് മലയാളിക്ക് കിട്ടിയ നല്ല ഒന്നാന്തരം  പിരിഞ്ഞ പാൽ. 8 വേഷങ്ങളിൽ  നമ്മുടെ ലാലേട്ടൻ ഭാവ പകർച്ച നടത്തി ഞെട്ടിച്ചു കളഞ്ഞ ഒരു ഒന്നൊന്നര പടമായിരുന്നു അത്. അഴിമതിക്കെതിരെ പോരാടാൻ ഫാൻസി ഡ്രസ്സ്‌ ഷോ  നടത്തിയ കൂട്ടത്തിൽ ഒരു സർദാർജി ആയും കക്ഷി രംഗത്തെത്തിയിരുന്നു  . ആ  ചിത്രത്തിൽ  പക്ഷേ പേരിനു മാത്രം  ആയിരുന്നു സർദാർ വേഷം എങ്കിൽ തന്റെ പുതിയ ചിത്രത്തിലൂടെ  ആരാധകരെ ചിരിപ്പിച്ചു കൊല്ലാൻ തന്നെ ആണ് പുള്ളിയുടെ വിചാരം എന്ന് തോന്നുന്നു. 


അതേ,വിഎംവിനുവിന്റെ പുതിയ പടത്തിൽ  നമ്മുടെ ലാലേട്ടൻ സർദാർജി ആകുന്നു എന്നാണു ഇപ്പൊ കിട്ടിയ വാർത്ത. ഹാപ്പി സിംഗ് എന്നാണു  ചിത്രത്തിൽ കഥാപാത്രത്തിന്റെ പേര്  എന്നാണു ആദ്യ റിപ്പോർട്ടുകൾ. എന്നാൽ ചിത്രത്തിന് പേര് നൽകിയിട്ടില്ല. ഇതൊരു മുഴുനീള കോമഡി ചിത്രമായിരിക്കുമെന്നാണ് സംവിധാ യകന്റെ വാക്കുകൾ . എന്തായാലും കൊള്ളാം,ലോക്പാലിനെക്കാളും  കോമഡി ആകാതിരുന്നാൽ മതി ആയിരുന്നു.


ദീപു കരുണാകരൻ ആണ് ചിത്രത്തിന്റെ തിരക്കഥ. രാജുവണ്ണനെ വച്ച് തേജാഭായി ഒരുക്കി ഞങ്ങളെ ഒക്കെ തേജോവധം ചെയ്തത്  മറന്നിട്ടില്ല ഭായീ .
Read More...

Saturday, 1 October 2011

Sneha Veedu Review: Mohanlal- Sathyan Compo Strikes Again

Leave a Comment
Read the review of Mohanlal's new Malayalam Movie Sneha Veedu directed by Sathyan Anthikkad, the director who knows the likes of Family Audience. The film is definitely a good one with enough dose of humor and sentiments, but at the same time, could have been better especially in climax portions. Here MollywoodBeatz gives you the review of Sneha Veed in Malayalam. Read the review before watching the movie and share your views about the movie. 

സത്യന്‍ അന്തിക്കാടിന്റെ പുതിയ ഒരു ചിത്രം ഇറങ്ങുമ്പോള്‍ പ്രേക്ഷകരായ നമ്മള്‍ക്ക് കുറെയേറെ മുന്‍ ധാരണകളും പ്രതീക്ഷകളും ഉണ്ടാകുക സ്വാഭാവികം മാത്രമാണ്. മല പോലെ കൊട്ടി ഘോഷിച്ചു വരുന്ന പല ചിത്രങ്ങളും ഒരു വകക്ക് കൊള്ളാതെ നമ്മുടെ കാശ് നഷ്ടം വരുത്തുമ്പോള്‍ പ്രേക്ഷകരായ നമ്മള്‍ സത്യനെ പോലെ ഉള്ള സംവിധായകനില്‍ കുറച്ചെങ്കിലും പ്രതീക്ഷ അര്‍പ്പിക്കുന്നതില്‍ തെറ്റ് പറയാന്‍ ആവില്ല. സത്യന്റെ പല ചിത്രങ്ങളിലും ഒരേ മട്ടിലുള്ള കഥാ സന്ദര്‍ഭങ്ങളും കഥാ പാത്രങ്ങളും ആണെങ്കിലും കൂടി ആ ചിത്രം പ്രേക്ഷകര്‍ ഇഷ്ടപ്പെടുകയും വിജയിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍ എന്താണ് ആ ചിത്രങ്ങളില്‍ ഇത്രയേറെ പുതുമ ? ഉത്തരം സിമ്പിള്‍, ഒരു പുതുമയും ഇല്ല, എന്നാല്‍ ഉള്ളതോ നമ്മുടെ നാടിന്‍റെ, മണ്ണിന്‍റെ പഴമയും, നമുക്ക് ചുറ്റുമുള്ള നല്ലവരായ ചില മനുഷ്യരുടെ ജീവിത മുഹൂര്‍ത്തങ്ങള്‍ കാണിച്ചു തരുവാന്‍  ഉള്ള സംവിധായകന്റെ നല്ല ഒന്നാന്തരം കഴിവും. ഇന്നത്തെ കാലത്ത് ഇത്തരത്തിലുള്ള ഗ്രാമവും കഥാപാത്രങ്ങളും ഒക്കെ വെറും ഒരു സാങ്കല്‍പ്പികം മാത്രമായിരിക്കും എന്നതില്‍ സംശയമില്ല. എങ്കിലും നമ്മുടെ മനസ്സില്‍ അവരൊക്കെ ഇപ്പോഴും ഉണ്ടാകും. അത് കൊണ്ട് തന്നെ ആണല്ലോ... വിജയനും ദാസനും, ബാല ഗോപാലനും ഒന്നും ഇപ്പോളും നമ്മളെ വിട്ടു പോകാത്തത്. ഇവിടെ പറഞ്ഞു വന്നത്  സ്നേഹ വീട് എന്നാ ചിത്രത്തിന്റെ സംവിധായകനായ ശ്രീമാന്‍ സത്യന്‍ അന്തിക്കാടിനെ കുറിച്ചാണ്. 

ഈ പടത്തിന്റെ കഥ എന്താ എന്ന് ചോദിച്ചാല്‍, ഒറ്റ വാചകത്തില്‍ പറയാനേ ഉള്ളു , പക്ഷെ സംവിധായകന്‍ തന്റെ അഭിനേതാക്കളുടെ സഹായത്തോടെ അത് എങ്ങനെ ഒരു നല്ല ചിത്രം ആക്കി മാറ്റി എന്ന് പറയാന്‍ ആണ് ഈ ചെറിയ നിരൂപണം. ഒരു ചെറിയ one liner വച്ച് തരക്കേടില്ലാത്ത ഒരു ചിത്രം പ്രേക്ഷകന് സമ്മാനിച്ച തിരക്കഥാകൃത്തായ സംവിധായകന് നൂറില്‍ നൂറു മാര്‍ക്കും കൊടുക്കാമെങ്കിലും ചില പോരായ്മകള്‍ അതിനു സമ്മതിക്കുന്നില്ല. എങ്കിലും രസകരമായ ആദ്യ പകുതിയും അവസാന 30 മിനിറ്റ് വരെ കൊള്ളാവുന്ന രണ്ടാം പകുതിയും ചിത്രത്തിനുണ്ട്. ലാസ്റ്റ് ഭാഗങ്ങളില്‍ സത്യന്റെ സ്ഥിരം പാറ്റെനില്‍ ഉള്ള ഫ്ലാഷ് ബാക്കും പെട്ടെന്നുള്ള ക്ല്യ്മാക്സും പ്രതീക്ഷിച്ചത് പോലെ തന്നെ നടന്നു. എല്ലാം ശുഭം. പ്രേക്ഷകന് സ്വന്തമായത് കുറച്ചു  നര്‍മ മുഹൂര്‍ത്തങ്ങളും നല്ലൊരു ചിത്രം   കണ്ട സംതൃപ്തിയും. 

മോഹന്‍ലാല്‍-സത്യന്‍ കൂട്ടുകെട്ട് മലയാള സിനിമക്ക് ഒരു പാട് നല്ല ചിത്രങ്ങള്‍ സമ്മാനിച്ചിട്ടുണ്ട്. അവസാനമായി ഇവരുടെ രസതന്ത്രം ആയിരുന്നു പുറത്തു വന്നത്. ലാലിന്റെ സ്വതസിദ്ധമായ ശൈലിയില്‍ ഉള്ള ആ ചിത്രം വിജയ ചിത്രങ്ങളുടെ കൂട്ടത്തില്‍ സ്ഥാനം പിടിച്ചിരുന്നു. സ്നേഹ വീടിന്റെ കാര്യത്തിലും നിസംശയം പറയട്ടെ, നിങ്ങള്‍ക്ക് കാണാന്‍ കഴിയുക ആ പഴയ ലാലേട്ടനെ തന്നെ ആയിരിക്കും. ശരീര ഭാഷയില്‍ അല്ല, അഭിനയത്തില്‍. കോമഡി timing ഉം sentiments portions ഉം നല്ല വിധത്തില്‍ തന്നെ പുള്ളി കൈകാര്യം ചെയ്തു. മനസ്സിനക്കരെക്ക് ശേഷം ഷീല സത്യന്റെ കൂടെ അമ്മ വേഷത്തില്‍ ഒരിക്കല്‍ കൂടി. പക്ഷെ ഇത്തവണ അത്രക്ക് അങ്ങോട്ട്‌ വന്നില്ലെങ്കിലും കുഴപ്പമില്ലാതെ ചെയ്തു. ലാല്‍- ഷീല കെമിസ്ട്രി നന്നായിരുന്നു. രാഹുല്‍ പിള്ളൈ എന്ന ഒരു പുതിയ അഭിനേതാവിനെ കൂടെ മലയാളത്തിനു സംവിധായകന്‍ തന്നു. തുടക്കക്കാരന്റെ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഇല്ലാതെ തന്റെ വേഷം നന്നായി ചെയ്യാന്‍ ഈ മിടുക്കന് കഴിഞ്ഞിരിക്കുന്നു. 
നായികക്ക് പേരിനു പോലും വിലയില്ലാത്ത ഇന്നത്തെ മലയാള സിനിമയില്‍ നിന്നും എന്നും വ്യത്യസ്തങ്ങള്‍ ആയിരുന്നു സത്യന്‍ ചിത്രങ്ങളിലെ നായികമാര്‍. എന്തെങ്കിലും അവര്‍ക്ക് ചെയ്യാന്‍ ഉണ്ടാകും. സ്നേഹ വീട് ഇതിനു ഒരു അപവാദം ആണ്. പദ്മപ്രിയ എന്ന കഴിവ് തെളിയിച്ച അഭിനേത്രിക്ക് ചെയ്യാന്‍ കാര്യമായി ഒന്നും ചിത്രത്തില്‍ ഇല്ല.ഇതില്‍ നായകന് ഈ നായികയോട് പ്രേമം ഇല്ല, തിരിച്ചു ഇങ്ങോട്ട ഉണ്ടോ എന്ന് പറയാന്‍ വയ്യാത്ത വിധത്തില്‍ ആണ് സംഗതികളുടെ കിടപ്പ്. സത്യന്റെ സ്ഥിരം അഭിനേതാക്കളുടെ നിര ഈ ചിത്രത്തിലും ഉണ്ട്. എല്ലാവര്ക്കും ചെയ്യാനായി മനോഹരങ്ങളായ ചില സീനുകളും ഉണ്ട്. ബിജു മേനോന്‍ ആദ്യമായി സത്യന്‍ ചിത്രത്തില്‍ സ്നേഹ വീടില്‍ ഉണ്ട്. പുള്ളിക്ക് ചെറിയ റോള്‍ ആണെങ്കിലും ചില നമ്പറുകള്‍ നന്നായിരുന്നു. സുരാജിന്റെ ചീഞ്ഞു നാറിയ ഹാസ്യ രംഗങ്ങള്‍ കണ്ടു ഹു ഹു ഹാ എന്ന് ചിരിച്ചു തള്ളുന്ന മലയാളികള്‍ ഈ ചിത്രത്തിലെ ചെറിയ ചെറിയ കോമഡികള്‍ കണ്ടു ചിരിചില്ലെന്നും വരാം.
ഇളയരാജ സത്യന്റെ സ്ഥിരം കക്ഷി തന്നെ. പാട്ടെങ്കില്‍ സത്യന് പുള്ളി കഴിഞ്ഞേ ആരും ഉള്ളു. പക്ഷെ ഒരേ തരത്തിലുള്ള ഗാനങ്ങള്‍ കേട്ടാല്‍ ആര്‍ക്കാണ് വിരസത തോന്നാത്തത്. പശ്ചാത്തലത്തില്‍ ഉള്ള സംഗീതവും എവിടെ ഒക്കെയോ കേട്ട് മറന്ന പോലെ ഉണ്ട്.എന്നാലും ഗാനങ്ങള്‍ എല്ലാം ചിത്രത്തില്‍ അതിന്റേതായ ഭാഗങ്ങളില്‍ നന്നായി തന്നെ സംവിധായകന്‍ ചിത്രീകരിച്ചിരിക്കുന്നു. ഇതിന്റെ ഒരു ക്രെഡിറ്റ്‌ ക്യാമറാ മാന്‍ ആയ വേണുവിനു ഉള്ളത് ആണ്. പാലക്കാടിന്റെ വശ്യ മനോഹരമായ പ്രകൃതി കണ്‍ കുളിര്‍ക്കെ ചിത്രത്തില്‍ കാണാം എന്ന് പറയുന്നില്ല, പക്ഷെ നന്നായിട്ടുണ്ട്. 

മൊത്തത്തില്‍ കുടുമ്പ സമേതം കാണാന്‍ പറ്റുന്ന ഒരു കൊച്ചു ചിത്രം. എന്ത് കൊണ്ടും വിജയിക്കാന്‍ അര്‍ഹതയുള്ള ഒരു ചിത്രം.ഈ സ്നേഹ വീട് ഇനി നിങ്ങള്‍ക്ക് സ്വന്തം.

Rating: 3/5

വാല്‍ കഷണം : തേന്‍ കുടിക്കുന്നു, പറക്കുന്നു, പരാഗണം. 


ചിത്രത്തിലെ രണ്ടു ഗാനങ്ങള്‍ താഴെ കൊടുക്കുന്നു, താല്പര്യമുള്ളവര്‍ക്ക് കാണാം:

ആവണി തുമ്പീ താമര തുമ്പീ shreya Goshal

അമൃതമായ് അഭയമായ്‌: Hariharan

Read More...

Thursday, 22 September 2011

Prithviraj with Rani Mukharjee in Ayya Hindi Movie from Anuraag Kashyap

Leave a Comment
The latest news about the most popular Actor in Malayalam, Prithviraj is nothing but his entry in to bollywood through Anurag Kashyap's next film titled Ayya. The special thing about this movie is that Rani Mukharjee, the cute and mature actress of the Bollywood will be the heroine of Prithviraj in this movie. Read more to get the news about the first film of Prithiviraj in Hindi with Rani Mukharjee. Prithviraj will play the role of a Tamil painter in this Movie. Rani Mukharjee will appear as a Marathee girl who loved the painter. The script is from Anurag Kashyp while the film will be directed by Sachin Kundalkar who early came with films like Gandha and Restaurant.

മലയാളം കണ്ട ഏറ്റവും നല്ല നടന്‍ ആയ പ്രിത്വിരാജിന്റെ ഹിന്ദി സിനിമാ പ്രവേശന വാര്‍ത്ത കുറച്ചു നാളുകളായി നാം കേട്ട് തുടങ്ങിയിട്ട്. ഇപ്പോള്‍ അതിനു കുറച്ചു കൂടി ചൂട് പിടിച്ചിരിക്കുന്നു. കാരണം എന്താണ് എന്നല്ലേ, പറഞ്ഞു വന്ന സിനിമക്ക് പേരായി. ഹിറ്റായ ഒരു തമിഴ് സിനിമയുടെ പേരാണ് ഹിന്ദിക്കാര്‍ ഈ ചിത്രത്തിന് ഇട്ടിരിക്കുന്നത്. അയ്യാ . തമിഴ് പടം ഏതാണ് എന്ന് മനസ്സിലായില്ലേ ?  എന്തായാലും അതും ഇതും ആയി ഒരു ബന്ധവുമില്ല. പക്ഷെ ചെറിയ ഒരു ബന്ധമുണ്ട് താനും. എന്താണെന്നല്ലേ, പ്രിത്വി ഈ ചിത്രത്തില്‍ ഒരു തമിഴ് പെയിന്റര്‍ ആയി ആണ് അഭിനയിക്കുന്നത്. അയ്യാ എന്ന ഈ ചിത്രം പ്രശസ്തനായ അനുരാഗ് കശ്യപ് ആണ് എഴുതിയിരിക്കുന്നത്. സുന്ദരി ആയ റാണി മുഖര്‍ജീ ആണ് ചിത്രത്തില്‍ രാജു മോന്റെ നായിക. ചിത്രത്തിന്റെ കഥ വല്ലാതെ ആകര്‍ഷിച്ചത് കാരണം ആണ് ഹിന്ദിയില്‍ അഭിനയിക്കുന്നത് എന്നാണു പ്രിത്വിയുടെ ഭാഷ്യം. എന്ത് തന്നെ ആയാലും പ്രിത്വിരാജിന്റെ ഇംഗ്ലീഷ് SMS കള്‍ നിര്‍ത്താന്‍ സമയമായിരിക്കുന്നു. ഇനി കുറച്ചു ഹിന്ദി മെസ്സേജുകള്‍ അയച്ചു തുടങ്ങിക്കോളൂ---ഉപകാരപ്പെടും. 


വാല്‍കഷണം: വൈശാഖ് അടുത്തതായി സംവിധാനം ചെയ്യുന്ന  മല്ലു സിംഗ് എന്ന ചിത്രത്തില്‍ പ്രിത്വിരാജ് പഞ്ചാബ് മലയാളീ ആയി അഭിനയിക്കുന്നു. സുപ്രിയെ, സമ്മതിച്ചു, നീ ആള്‍ ഭയങ്കരി തന്നെ, നിന്റെ കണവനെ എല്ലാ ഭാഷയും പഠിപ്പിക്കാന്‍ ആണ് പ്ലാന്‍ അല്ലെ ? സന്തോഷം, ഇതൊക്കെ കണ്ടു കഴിഞ്ഞു ഞങ്ങള്‍ ഏത് ഭാഷയാണ്‌ പറയുന്നത് എന്ന് വല്ല ഊഹവുമുണ്ടോ ?

കാത്തിരുന്ന പെണ്ണല്ലേ -----
കാലമേറെ ആയില്ലേ---
ഹരി രാമ രാമ കഥ പാടി വന്ന സുപ്രിയെ ---

Read More...

Tuesday, 20 September 2011

Mr Marumakan to restart its shooting: New Release Date not fixed yet

Leave a Comment
The upcoming movie of Dileep, Mr. Marumakan with director Sandhya Mohan, originally slated for this Onam, is now restarts its shooting. The film was in trouble since one of its lead actress Khushboo had to take rest for the injury she had during the shooting of the movie. Read the latest news and updates about Mr. Marumakan.

എന്തായാലും ജനപ്രിയ നായകന് ഇത് നല്ല സമയം ആണ് വരാന്‍ പോകുന്നത്. നല്ല വമ്പന്‍ പ്രോജക്ടുകള്‍ അല്ലെ കൈയില്‍.വമ്പന്‍ എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും തരകെടില്ലാത്ത 2 പടങ്ങള്‍ ആണ് ദിലീപിന്റെതായി ഇനി റിലീസ് ചെയ്യാന്‍ പോകുന്നത്. മിസ്റ്റര്‍ മരുമകന്‍, പിന്നെ ലാല്‍ ജോസിനോപ്പം സ്പാനിഷ് മസാല എന്നാ ചിത്രവും. ഇതില്‍ മിസ്ടര്‍ മരുമകന്‍ ആണ് നമ്മുടെ വിഷയം.  ഒരു തട്ടിക്കൂട്ട് പടം ആയിരിക്കുമെന്ന കാര്യത്തില്‍ ലവലേശം സംശയം വേണ്ട. പക്ഷെ ഇപോഴുള്ള ആളുകള്‍ക്ക് അങ്ങനത്തെ പടങ്ങള്‍ അല്ലെ ഇഷ്ടം. പ്രേക്ഷകന്റെ ഇഷ്ടത്തിന് അനുസരിച്ച് വേണ്ടേ പടങ്ങള്‍ എടുക്കാന്‍. എന്ത് തന്നെ ആയാലും ഇത് ഒരു മസാല പടം ആയിരിക്കും. ബേബി സനുഷ നായിക ആകാന്‍ പോവുകല്ലേ. പടം ഇറങ്ങുന്നതിനു മുമ്പേ തന്നെ കൊച്ചിന്റെ പടം ഒക്കെ വന്‍ ഹിറ്റ്‌ ആയില്ലേ. ബേബി സനുഷ ബേബി സനുഷ എന്ന് പറഞ്ഞു ആളുകള്‍ നെറ്റില്‍ പരത്തി കൊണ്ടിരിക്കുന്നു, കൊച്ചിനെ ഒന്ന് കാണാന്‍. ആളുകളുടെ ഈ താല്പര്യം അറിഞ്ഞു പദത്തിന്റെ ആളുകള്‍ കുറച്ചു ഫോട്ടോസ് പുറത്തു വിടുകയും ചെയ്തു. ദിലീപിനോടൊപ്പം സനുഷ കുട്ടി തകര്‍ത്തു അങ്ങ് അഭിനയിചിരിക്കയാ ഈ മരുമകനില്‍. മാര്‍ക്കറ്റ്‌ പിടിക്കണം എങ്കില്‍ ദെ സന്ധ്യാ മോഹന്‍ ചെയ്യുന്ന പോലെ ചെയ്യണം. തമില്‍ നടന്‍ ഭാഗ്യരാജ് ആദ്യമായി മലയാളത്തില്‍, ഖുശ്ബൂ, ഷീല തുടങ്ങിയവര്‍ വേറെ. ഇതൊന്നും പോരാഞ്ഞിട്ട്ട് അവസാനമായി കേട്ട വാര്‍ത്ത വളരെ രസകരം ആണ്. ദിലീപിനൊപ്പം ഈ ചിത്രത്തില്‍ മലയാളത്തിലെ പത്തു സുന്ദരി നായികമാര്‍ ഉണ്ടത്രേ. ഒരു പാട്ടില്‍. ഹും .. സമ്മതിച്ചു. ഇതൊരു സന്ധ്യ മോഹന്‍ ചിത്രം തന്നെ. 

മരുമകനെ കാണാന്‍ ആഗ്രഹമുണ്ട്. കാത്തിരിക്കാം. ആശംസകള്‍...

Read More...

Asif Ali: Upcoming Movies in 2011| New Projects and Latest News

Leave a Comment
Asif Ali, the new generation star or so called in Malayalam is now have handful of projects in 2011. Here we give you a short description of upcoming movies of Asif Ali. You can find the star cast and crew of the new projects Asif Ali Committed along with other details. Let us analyse the new films of Asif Ali in 2011. There are two films for Asif Ali in this year to release. They are Unnam directed by Sibi Malayil, Ordinary directed by debutant Sugeeth .

In this list, Unnam is the third film the actor have with the veteran director Sibi Malayail. The earlier one are beautiful Apoorva Ragam and the flop one Violin. Even though the last film Viloin which has Nithya Menon as his heroine, didn't do the expected business, the director still went for Asif Ali to be part of his new movie. Unnam has Sreenivasan, Lal and Swetha Menon in important roles along with Asif Ali. Rima Kallingal is the heroine of Unnam. In an interesting note, this is similar to the case of Prithviraj, when he came to the industry. Director Padmakumar had three films in a row with Prithviraj namely Ammakilikood, Vargam and Vasthavam. The last one in that list gave Prithviraj a state Award. Wait and see the same happend in case of Asif Ali . Interested? Just a joke. But the actor has the real potential to become a good actor. Right ? 

The second Project Asif Ali commited was debutant Sugeeth's Ordinary which has Kunchakko Boban  along with him. This is also the third film the actor has with Chakochan. The earlier ones are Traffic and Sevenes. Both of the films are doing good business in the box office. Also, the latest hit movie Dr. Love starring Kunchakko Boban has Asif Ali in a one minute Introductory Parts in the first reels. Meanwhile, Ordinary tells the story of Bus Conductors in rural areas and have Asif Ali in a complete new look. Aann Augustine is the heroine of Ordinary.


MollywoodBeatz wishes All the best to Asif Ali. 

എന്തായാലും അസിഫ് അലി നമ്മുടെ പ്രിത്വി കുട്ടന് ഒരു വെല്ലു വിളി തന്നെ ആണ് എന്നതില്‍ സംശയം ഇല്ല. ഓണ ചിത്രങ്ങളായി എത്തിയ സെവന്‍സ് ലും ഡോക്ടര്‍ ലവ് ലും പുള്ളികാരന് ആണ് കൂടുതല്‍ കൈയ്യടി കിട്ടിയത്. ഇതില്‍ ഡോക്ടര്‍ ലോവില്‍ അകെ ഒരു മിനിറ്റ് മാത്രമേ പുള്ളി ഉള്ളു . പക്ഷെ എന്തായിരുന്നു ഒരു ആരവം. പുള്ളിക്ക് ഫാന്‍സ്‌ കൂടി കൂടി വരികയാ. പ്രിത്വി , കരുതിയിരുന്നോ. 

വാല്‍കഷണം: ഞാന്‍ പ്രിത്വിരജിനെ വെറുക്കുകയോ ആസിഫിനെ ഇഷ്ടപ്പെടുകയോ ചെയ്യുന്ന ആള്‍ അല്ല. എന്നാലും അടുത്തിടെ കേട്ട വാര്‍ത്തകള്‍ കേട്ടിട്ട് പ്രിത്വി രാജിന് ഇപ്പോള്‍ മാര്‍കെറ്റ് കൂടുതല്‍ ആണെന്ന് തോന്നുന്നു. സിനിമയില്‍ അല്ല, SMS ഇല്‍. 
Read More...

Thursday, 1 September 2011

Tippuvum Unniyarcha is Kamal Hassan's next film| Latest News and Updates

Leave a Comment
Tippuvum Unniyarcha will be the next project from Ulakanayakan Kamal Hassan. The historic film supposed to be made in a big canvas will be produced by Gokulam Gopalan who is the producer of historic film Pazhassiraja. Vayalar Madhavan Kutty will be the director of Tippuvum Unniyarcha. More details about the film is not available now. We will update about the heroine and other details about this film shortly. Check this page and stay updated with us to know latest news about Tippuvum Unniyarcha.
Read More...